ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ നിൽക്കുകയാണ്. ബെറിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനാൽ ബാർബഡോസ് വിമാനത്താവളം അടച്ചതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അവരുടെ ഹോട്ടലിൽ ക്യാമ്പ് ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ തന്നെ ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു ഇന്ത്യൻ ടീം. ഇനി എന്ന് മടങ്ങാനാകും എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഞായറാഴ്ച തന്നെ ബെറിലിനെ കാറ്റഗറി 3 കൊടുങ്കാറ്റായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചുഴലിക്കാറ്റ് ബാർബഡോസിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാർബഡോസിൽ എത്തുമ്പോൾ കാറ്റഗറി 2 എന്ന അതിരൂക്ഷമായ ചഴലിക്കാറ്റിലേക്ക് ഇത് മാറും. രണ്ടാമത്തെ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണ് കാറ്റഗറി 2വിൽ വരുന്നത്.
So the Barbados airport has been shut. It’s now a curfew like situation and nobody is allowed to step out. Hurricane Beryl is expected to hit in the next 6 hours. Already started drizzling. Beryl upgraded to Category 4 (the second most severe). Team India to stay indoors, packed…
— Vikrant Gupta (@vikrantgupta73) June 30, 2024
ബാർബഡോസ് വിമാനത്താവളം അടച്ചിരിക്കുകയും ആരെയും പുറത്തിറങ്ങാൻ അനുവദിക്കാത്ത കർഫ്യൂ സമാന സാഹചര്യവുമാണ് ബാർബഡോസിൽ ഇപ്പോൾ ഉള്ളത്. ഇന്ത്യൻ ടീം സുരക്ഷിതരാണ്.
വാഷിംഗ്ടൺ പോസ്റ്റ് അനുസരിച്ച് 130 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. 6 മുതൽ 9 അടി വരെ ഉയരമുള്ള കൊടുങ്കാറ്റും 3 മുതൽ 6 ഇഞ്ച് വരെ മഴയും ഉണ്ടാകുമെന്നാണ് ചുഴലിക്കാറ്റ് കേന്ദ്രം പ്രവചിക്കുന്നത്.