കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷത്തിൽ പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ വളരെ മുന്നിലെത്തിയെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്. ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് അതിന്റെ ഉദാഹരണം ആണെന്നും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം ഈ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇന്‍സമാം പറഞ്ഞു.
ഒരു ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ഒരേ നിലയിലായിരുന്നുവെങ്കിൽ പിന്നീട് ഇന്ത്യ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലെത്തിയെന്നും ഇന്‍സമാം പറഞ്ഞു. മികച്ച ആഭ്യന്തര സംവിധാനം ഇല്ലാത്തതാണ് ശ്രീലങ്കയുടെയും പാക്കിസ്ഥാന്റെയും തിരിച്ചടിയെന്നും ഇന്‍സമാം വ്യക്തമാക്കി.
2010 വരെ ഈ മൂന്ന് ടീമുകളും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നുവെന്നും എന്നാൽ പിന്നീട് കാര്യങ്ങള്‍ മാറിയെന്നും ഇന്‍സമാം പറഞ്ഞു. ഐപിഎലിന് തീര്‍ച്ചയായും ക്രെഡിറ്റ് നല്‍കേണ്ടതുണ്ടെങ്കിലും പ്രധാനമായും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തന്നെയാണ് ഇന്ത്യയുടെ അടിസ്ഥാന സംവിധാനം എന്നും ഇന്‍സമാം വ്യക്തമാക്കി.