വാങ്കഡെയിൽ ഇന്ന് ഇംഗ്ലണ്ടിന് എതിരെ ആദ്യ ആറ് ഓവറിൽ 95/1 എന്ന സ്കോർ നേടി ഇന്ത്യ അവരുടെ ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ നേടി. അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്, 17 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ അദ്ദേഹം ആക്രമണാത്മക ഇന്നിംഗ്‌സിന് അടിത്തറയിട്ടു.
സഞ്ജു സാംസൺ 7 പന്തിൽ നിന്ന് 16 റൺസ് സംഭാവന ചെയ്തു, തിലക് വർമ്മ വെറും 8 പന്തിൽ നിന്ന് 19 റൺസ് കൂട്ടിച്ചേർത്തു, പവർപ്ലേ നിയന്ത്രണങ്ങൾ മുതലെടുക്കാൻ ഇന്ത്യയെ സഹായിച്ചു.
ഇന്ത്യയുടെ ഉയർന്ന പവർ പ്ലേ സ്കോറുകൾ
95 – vs ENG at Mumbai, TODAY
82 – vs SCOT at Dubai, 2021
82 – vs BAN at Hyderabad, 2024
78 – vs SA at Johannesburg, 2018