പെര്‍ത്തിൽ വിജയം കുറിച്ച് ഇന്ത്യ, ഓസ്ട്രേലിയയെ തകര്‍ത്തെറിഞ്ഞത് 295 റൺസിന്

Sports Correspondent

പെര്‍ത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ കരുതുറ്റ വിജയം. ആദ്യ ഇന്നിംഗ്സിൽ വെറും 150 റൺസിന് ഓള്‍ഔട്ട് ആയ ടീം മത്സരത്തിൽ 295 റൺസിന്റെ മിന്നും വിജയം ആണ് കരസ്ഥമാക്കിയത്.  രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 238 റൺസിനാണ് ഇന്ത്യ എറിഞ്ഞിട്ടത്.

ചായയ്ക്ക് ശേഷം 227/8 എന്ന നിലയിൽ ബാറ്റിംഗിനെത്തിയ ഓസ്ട്രേലിയയ്ക്ക് നഥാന്‍ ലയണിനെയാണ് ആദ്യം നഷ്ടമായത്. സുന്ദറിന്റെ ഓവറിൽ നേരത്തെ സ്റ്റാര്‍ക്ക് പുറത്തായപ്പോള്‍ ടീ ബ്രേക്കിന് ടീമുകള്‍ പിരിഞ്ഞപ്പോള്‍ അതേ ഓവറിലെ അവസാന പന്തിലാണ് ലയൺ പുറത്തായത്.

1000737317

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിംഗ്സിൽ ജസ്പ്രീത് ബുംറയും മൊഹമ്മദ് സിറാജും മൂന്ന് വീതം വിക്കറ്റ് നേടി. വാഷിംഗ്ടൺ സുന്ദര്‍ 2 വിക്കറ്റ് നേടിയപ്പോള്‍ 36 റൺസ് നേടിയ അലക്സ് കാറെയെ പുറത്താക്കി ഹര്‍ഷിത് റാണയാണ് ഇന്നിംഗ്സിന് തിരശ്ശീല കുറിച്ചത്.

89 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. മിച്ചൽ മാര്‍ഷ് 47 റൺസ് നേടി.