ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയ വിജയം നേടിയിരുന്നു. അഭിഷേക് ശർമ്മയുടെ 79 റൺസിന്റെ വെടിക്കെട്ട് പ്രകടനം ആണ് അന്ന് ഇന്ത്യക്ക് തുണയായത്. എന്നാൽ അഭിഷേക് ഇന്ന് പരിക്ക് കാരണം കളിക്കാൻ സാധ്യതയില്ല.
ചെന്നൈ ആയതു കൊണ്ട്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, രവി ബിഷ്ണോയി തുടങ്ങിയ സ്പിന്നർമാരുടെ പ്രകടനം ആകും ഇന്ന് നിർണായകമാവുക. സഞ്ജു ഇന്നും ഓപ്പൺ ചെയ്യും. അഭിഷേക് ഇല്ലെങ്കിൽ സഞ്ജുവിനൊപ്പം തിലക് വർമ്മയാകും ഓപ്പണർ റോളിൽ ഇറങ്ങുക.
ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.