ഇന്ത്യ പൊരുതുന്നു, രാഹുലിന്റെ വിക്കറ്റ് നഷ്ട്ടം

Staff Reporter

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് ലീഡ്. 9 റൺസിന്റെ ലീഡ് ആണ് ഇന്ത്യക്ക് നിലവിൽ ഉള്ളത്. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 108 റൺസാണ് എടുത്തത്. 47 റൺസുമായി രോഹിത് ശർമ്മയും 14 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ ഉള്ളത്.

മൂന്നാം ദിവസത്തെ ആദ്യ സെഷനിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. 46 റൺസ് എടുത്ത കെ.എൽ രാഹുലിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. ആൻഡേഴ്സണ് വിക്കറ്റ് നൽകിയാണ് കെ.എൽ രാഹുൽ മടങ്ങിയത്. ആദ്യ വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് കെ.എൽ രാഹുൽ പുറത്തായത്.