ഇന്ത്യ ശക്തമായ നിലയിൽ, ലീഡിലേക്ക് കുതിക്കുന്നു

Newsroom

Picsart 24 01 26 11 20 21 854
Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ലീഡ് നേടുന്നതിലേക്ക് അടുക്കുകയാണ്. ഇന്ന് ആദ്യ സെഷനിൽ രണ്ട് വിക്കറ്റ് പോയ ഇന്ത്യ ഇപ്പോൾ 222-3 എന്ന നിലയിലാണ്. ജയ്സ്വാളിന്റെയും ഗില്ലിന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്. 34 റൺസുമായി ശ്രേയസ് അയ്യറും 55 റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിൽ ഉള്ളത്.

Pഇന്ത്യ 24 01 26 11 20 21 854

ഇന്ത്യക്ക് ഇന്നലെ തന്നെ രോഹിത് ശർമ്മയെ നഷ്ടമായിരുന്നു. ഇന്ന് രാവിലെ തന്നെ ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ആക്രമിച്ചു കളിച്ച ജയ്സ്വാൾ 74 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്. ഗിൽ 66 പന്തിൽ നിന്ന് 23 റൺസും എടുത്തു. ജോ റൂട്ടും ടോം ഹാർട്ലിയും ജാക്ക് ലീചും ഒരോ വിക്കറ്റ് വീതം നേടി.

ഇന്ത്യ ഇപ്പോൾ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ ആയ 246 ന് 24 റൺസ് മാത്രം പിറകിലാണ്.