ടി20 പരമ്പരയിലെ മൂന്നാം ടി20യിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തി. ഇംഗ്ലണ്ട് ഉയർത്തിയ 172 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 145/9 റൺസ് എടുക്കാനെ ആയുള്ളൂ. ഇംഗ്ലണ്ട് പേസിന് മുന്നിൽ ഇന്ത്യ പതറുന്നതാണ് ഇന്ന് കാണാൻ ആയത്. വിജയത്തോടെ പരമ്പര ഇന്ത്യ 2-1 ഇംഗ്ലണ്ട് എന്ന നിലയിലാണ്.

3 റൺസ് എടുത്ത സഞ്ജു സാംസൺ ആണ് ആദ്യം പുറത്തായത്. തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ ആർച്ചറിന് വിക്കറ്റ് നൽകി. 14 പന്തിൽ നിന്ന് 24 റൺസ് എടുത്ത അഭിഷേക് ശർമ്മയും 7 പന്തിൽ 14 എടുത്ത സൂര്യകുമാറും അറ്റാക്ക് ചെയ്ത് തുടങ്ങിയെങ്കിലും വലിയ ഇന്നിംഗ്സ് പടുക്കാൻ ആയില്ല.
18 റൺസ് എടുത്ത് തിലക് വർമ്മയും 6 റൺസ് എടുത്ത വാഷിങ്ടണും പിറകെ ഔട്ട് ആയി. അവസാന 6 ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 82 റൺസ് വേണമായിരുന്നു. ഹാർദികും അക്സറും ആയിരുന്നു അപ്പോൾ ക്രീസിൽ ഉണ്ടായിരുന്നത്. ഇരുവരും ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ടു. 4 ഓവറിൽ 64 വേണം എന്ന നിലയിലേക്ക് കളി എത്തി. ഇത് 3 ഓവറിൽ 50 ആയി മാറി.
അടുത്ത ഓവറിൽ ഇന്ത്യക്ക് അക്സർ പട്ടേലിനെ നഷ്ടമായി. അക്സർ 16 പന്തിൽ നിന്ന് 15 റൺസ് ആണ് എടുത്തത്. പിന്നാലെ ഹാർദികിനെയും നഷ്ടമായി. ഹാർദിക് 35 പന്തിൽ നിന്ന് 40 റൺസ് ആണ് എടുത്തത്.
ഹാർദിക് ഔട്ട് ആകുമ്പോൾ ഇന്ത്യക്ക് 11 പന്തിൽ നിന്ന് 41 റൺസ് വേണമായിരുന്നു. വാലറ്റത്തിനെ കൊണ്ട് ഈ ലക്ഷ്യത്തിൽ എത്തുക സാധ്യമായിരുന്നില്ല.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 171/9 റൺസ് ആണ് എടുത്തത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കറ്റുമായി തിളങ്ങി.

തുടക്കത്തിൽ തന്നെ സാൾട്ടിനെ ഹാർദികിന്റെ പന്തിൽ ഇംഗ്ലണ്ടിന് നഷ്ടമായി. എന്നാൽ ബെൻ ഡക്കറ്റിന്റെ മികച്ച ഇന്നിങ്സ് അവരുടെ റൺ റേറ്റ് ഉയർത്തി. 28 പന്തിൽ നിന്ന് 51 റൺസ് ആണ് ഡക്കറ്റ് നേടിയത്. 2 സിക്സും 7 ഫോറും ബെൻ ഡക്കറ്റ് അടിച്ചു. അക്സർ പട്ടേൽ ആണ് ഡക്കറ്റിന്റെ വിക്കറ്റ് വീഴ്ത്തിയത്.
24 റൺസ് എടുത്ത ബട്ലറിനെയും 6 റൺസ് എടുത്ത സ്മിത്തിനെയും റൺസ് ഒന്നും എടുക്കാത്ത ഓവർട്ടണെയും, 3 റൺസ് എടുത്ത കാർസെയും, ആർച്ചറിനെയും വരുൺ ചക്രവർത്തി പുറത്താക്കി. 4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്താൻ വരുണിനായി.
ഹാരി ബ്രൂക്ക് 8 റൺസ് എടുത്ത് രവി ബിഷ്ണോയിയുടെ പന്തിലും പുറത്തായി. 24 പന്തിൽ 43 റൺസ് എടുത്ത ലിവിങ്സ്റ്റോൺ ഒരു വശത്ത് പൊരുതി ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിൽ എത്തിച്ചു.