ഇംഗ്ലണ്ടിന് എതിരായ അവസാന ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 357 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 214 റണ്ണിന് ഓളൗട്ട് ആയി. ഇന്ത്യ 142 റൺസിന്റെ വിജയം നേടി. പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി.

ഫിൽ സാൾട്ടും ഡക്കറ്റും ഇന്ന് നല്ല തുടക്കം നൽകി എങ്കിലും മുൻ മത്സരങ്ങൾ എന്ന പോലെ ഓപ്പണിംഗ് വിക്കറ്റിന് ശേഷം വിക്കറ്റുകൾ തുടർച്ചയായി പോയി. ഫിൽ സാൽട്ടിനെയും ഡക്കറ്റിനെയും അർഷ്ദീപ് പുറത്താക്കി.
38 റൺസ് എടുത്ത ടോം ബാന്റണും 38 റൺസ് എടുത്ത ആറ്റ്കിൻസണും ആണ് ടോപ് സ്കോറേഴ്സ് ആയത്. വേറെ ആരും ബാറ്റു കൊണ്ട് തിളങ്ങിയില്ല. ഇന്ത്യക്ക് ആയി അർഷദീപ്, ഹർഷിത്, ഹാർദിക്, അക്സർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 356 റൺസ് എടുത്തു. ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ന് ഇന്ത്യക്ക് കരുത്തായത്. ഗിൽ 102 പന്തിൽ നിന്ന് 112 റൺസ് അടിച്ച് ടോപ് സ്കോറർ ആയി. ഗിൽ 3 സിക്സും 14 ഫോറും ഇന്ന് അടിച്ചു.

തുടക്കത്തിൽ രോഹിത് ശർമ്മ 1 റൺ എടുത്ത് പുറത്തായി എങ്കിലും കോഹ്ലിയും ഗില്ലും ചേർന്ന് ഇന്നിങ്സ് പടുക്കുജ ആയിരുന്നു. കോഹ്ലി ഇന്ന് 55 പന്തിൽ നിന്ന് 52 റൺസ് എടുത്തു. 64 പന്തിൽ നിന്ന് 78 റൺസ് അടിച്ച് ശ്രേയസും തിളങ്ങി. 2 സിക്സും 8 ഫോറും ശ്രേയസ് അടിച്ചു.
29 പന്തിൽ നിന്ന് 40 റൺസ് എടുത്ത രാഹുൽ, 9 പന്തിൽ നിന്ന് 17 റൺസ് എടുത്ത ഹാർദിക് എന്നിവർ ഇന്ത്യയെ 350ന് മുകളിലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിനായി ആദി റഷീദ് 4 വിക്കറ്റുകളുമായി തിളങ്ങി.