ഇന്ത്യക്ക് എതിരായ രണ്ടാം ടി20യിലും ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോർ. അവരുടെ മുൻനിര ബാറ്റർമാർ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ട മത്സരത്തിൽ അവർ 20 ഓവറിൽ 165/9 റൺസ് എടുത്തു. 45 റൺസ് എടുത്ത ബട്ലർ ഇന്നും ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയി.
ഇന്ന് ആദ്യ ഓവറിൽ തന്നെ സാൾട്ടിനെ അർഷ്ദീപ് പുറത്താക്കി. അധികം വൈകാതെ 3 റൺസ് എടുത്ത ഡക്കറ്റിനെ വാഷിങ്ടൻ സുന്ദർ പുറത്താക്കി. 13 റൺസ് എടുത്ത ഹാരി ബ്രൂക്ക് രണ്ടാം മത്സരത്തിലും വരുൺ ചക്രവർത്തിക്കുന്നിൽ പുറത്തായി. 45 റൺ എടുത്ത ബട്ലർ അക്സറിന്റെ പന്തിൽ ഒരു സിക്സിന് ശ്രമിക്കവെ ആണ് പുറത്തായത്. ലിവിങ്സ്റ്റണും കൂറ്റനടിക്ക് ശ്രമിച്ച് അക്സറിന് വിക്കറ്റ് നൽകി.
22 റൺസ് എടുത്ത ജാമി സ്മിത്തിനെ അഭിഷേക് ശർമ്മയാണ് പുറത്താക്കിയത്. ഒവെർട്ടണെ വരുണും പുറത്താക്കി. പിന്നീട് ബ്രൈഡൻ കാർസന്റെ അറ്റാക്കിംഗ് ഇന്നിംഗ്സ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. കാർസ് 17 പന്തിൽ നിന്ന് 32 റൺസ് എടുത്തു നിൽക്കെ റണ്ണൗട്ട് ആയി. അവസാനം റാഷിദും ആർച്ചറും ഇംഗ്ലണ്ടിനെ 160ന് മുകളിൽ എത്തിച്ചു.