രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബട്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന വിരാട് കോഹ്ലി ഇന്ന് ടീമിൽ ഉണ്ട്. യശസ്വി ജയ്സ്വാൾ ടീമിൽ നിന്ന് പുറത്തായി. സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത്യക്ക് ആയി ഏകദിന അരങ്ങേറ്റം നടത്തുന്നുണ്ട്. കുൽദീപിന് പകരമാണ് വരുൺ ടീമിൽ എത്തുന്നത്.
ഇംഗ്ലണ്ട് ടീമിൽ, മാർക്ക് വുഡ്, ആക്റ്റിൻസൺ, ഓവർട്ടൺ എന്നിവർ ഇന്ന് ടീമിലേക്ക് എത്തി.
ഇന്ത്യ: രോഹിത്, ഗിൽ, കോഹ്ലി, ശ്രേയസ്, രാഹുൽ, ഹാർദിക്, ജഡേജ, അക്സർ, ഷമി, ഹർഷിത്, വരുൺ