വനിതാ ടെസ്റ്റ്: ആദ്യ ദിവസം റെക്കോർഡ് സ്കോർ ഉയർത്തി ഇന്ത്യ

Newsroom

Picsart 23 12 14 17 44 53 277
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ദിവസം അവസാനിക്കുമ്പോൾ ഇന്ത്യൻ ടീം 410-7 എന്ന സ്കോറിൽ നിൽക്കുന്നു. ഇന്ത്യൻ വനിതാ ടീം ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം എടുക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. വനിതാ ടെസ്റ്റിൽ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോറുമായി ഇന്ത്യ ഉയർത്തിയ 410 റൺസ്.

ഇന്ത്യ 23 12 14 17 44 40 031

ഇന്ന് തുടക്കത്തിൽ ഇന്ത്യക്ക് സ്മൃതി മന്ദാനയെ 17 റൺസിനും ഷഫാലിയെ 19 റൺസിനും ഇന്ത്യക്ക് നഷ്ടമായി. അവിടെ നിന്ന് ശുഭ സതീഷും ജമീമ റോഡ്രിഗസും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ടെസ്റ്റിൽ ഇരുവരുടെയും അരങ്ങേറ്റമായിരുന്നു ഇന്ന്. ഇരുവരും അർധ സെഞ്ച്വറി നേടി.

ശുഭ ആക്രമിച്ചു തന്നെ കളിച്ചു. 76 പന്തിൽ നിന്ന് 69 റൺസ് എടുത്താണ് ശുഭ പുറത്തായത്. 13 ഫോറുകൾ ശുഭ അടിച്ചു. ജമീമ 68 റൺസും എടുത്തു. 99 പന്ത് ബാറ്റു ചെയ്ത ജമീമ 11 ഫോറുകൾ നേടി. അതിനു ശേഷം ഹർമൻപ്രീത് കൗറും യാശിക ഭാട്ടിയയും നല്ല കൂട്ടുകെട്ട് പടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് 81 പന്തിൽ നിന്ന് 49 റൺസ് എടുത്ത് റണ്ണൗട്ട് ആയി.

ഇന്ത്യ 23 12 14 14 20 55 636

യാസ്തിക ബാട്ടിയ 88 പന്തിൽ നിന്ന് 66 റൺസ് എടുത്തു. ഇപ്പോൾ 60 റൺസുമായി ദീപ്തി ശർമ്മയും 4 റൺസുമായി പൂജയും ആണ് ക്രീസിൽ ഉള്ളത്.