ഇന്ത്യയ്ക്ക് ടോസ്, ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു

നിദാഹസ് ട്രോഫി രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനോട് ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച അതേ ടീം തന്നെയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനും തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, മനീഷ് പാണ്ഡേ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, വാഷിംഗ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, ജയ്ദേവ് ഉനഡ്കട്, യൂസുവേന്ദ്ര ചഹാല്‍, ശര്‍ദ്ധുല്‍ താക്കൂര്‍

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മഹമ്മദുള്ള, മുഷ്ഫികുര്‍ റഹിം, ലിറ്റണ്‍ ദാസ്, സബ്ബീര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, നസ്മുള്‍ ഇസ്ലാം, റൂബല്‍ ഹൊസൈന്‍, ടാസ്കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രയാന്‍ വിട്ടോറിയ്ക്ക് ബൗളിംഗ് വിലക്ക്
Next articleസൂപ്പർ കപ്പ്, ഗോകുലത്തിന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്