അടിച്ചു തകർത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു, വിജയം മാത്രം ലക്ഷ്യം

Newsroom

ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 285-9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 52 റൺസിന്റെ ലീഡ് ആണ് ഇന്ത്യക്ക് ഉള്ളത്. ഇന്ത്യ ബംഗ്ലാദേശിനെ വേഗം എറിഞ്ഞിട്ട് നാളെ അവസാന ദിവസം വിജയം നേടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വെറും 34 ഓവറിലാണ് ഇന്ത്യ 285 റൺസ് എടുത്തത്.

Picsart 24 09 30 14 19 38 950

51 പന്തിൽ 72 റൺസ് എടുത്ത ജയ്സ്വാളും 11 പന്തിൽ 23 എടുത്ത രോഹിതും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഇന്ത്യൻ 10.1 ഓവറിലേക്ക് 100 റൺസ് കടന്ന് ചരിത്രം സൃഷ്ടിച്ചു. പിന്നാലെ ഗിൽ 36 പന്തിൽ 39, കോഹ്ലി 35 പന്തിൽ 47, രാഹുൽ 43 പന്തിൽ 68 എന്നിവർ കൂടെ നല്ല സംഭാവന നൽകിയതോടെ ഇന്ത്യ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 233 മറികടന്നു.