ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 307ന് ഓളൗട്ട് ആയി. ദ്രുവ് ജുറലിന്റെ മനോഹരമായ ഇന്നിംഗ്സിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിന്റെ സ്കോറിന് അടുത്ത് എത്തിയത്. വെറും 46 റൺസിന്റെ ലീഡ് മാത്രമാണ് ഇന്ത്യ ബഴങ്ങിയത്. ഇന്നലെ 177/7 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ അവിടെ നിന്ന് കുൽദീപും ജുറലും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.
ദ്രുവ് ജുറൽ 149 പന്തിൽ നിന്ന് 90 റൺസുമായാണ് ജുറൽ പുറത്തായത്. വിക്കറ്റ് കീപ്പറുടെ ആദ്യ അർധ സെഞ്ച്വറിയാണിത്. 6 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ജുറലിന്റെ ഇന്നിംഗ്സ്.
കുൽദീപ് 131 പന്തുകൾ പിടിച്ച് 28 റൺസ് നേടിയാണ് പുറത്തായത്. ഈ ടെസ്റ്റിൽ ഏറ്റവും നിർണായകമായേക്കാവുന്ന ഒരു സംഭാവന ആണിത്. കുൽദീപിന് ശേഷം ആകാശ് ദീപിന് ഒപ്പവും ജുറൽ നല്ല കൂട്ടുകെട്ട് പടുത്തു. ആകാശ് ദീപ് 9 റൺസ് എടുത്താണ് പുറത്തായത്.
ഇംഗ്ലണ്ടിനായി ഷൊഹൈബ് ബഷീർ 5 വിക്കറ്റുകൾ നേടി. ഹാർട്ലി 3 വിക്കറ്റും ആൻഡേഴ്സൺ 2 വിക്കറ്റുകളും നേടി.നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 353 റൺസ് എടുത്തിരുന്നു.