ഓസ്ട്രേലിയയ്ക്കെതിരെ നാലാം ടി20യിൽ വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 174/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 154 റൺസ് മാത്രമേ നേടാനായുള്ളു. 20 റൺസിന്റെ വിജയം ആണ് ഇന്ത്യ നേടിയത്.
അക്സര്‍ പട്ടേൽ ട്രാവിസ് ഹെഡിനെ പുറത്താക്കി ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി നൽകുകയായിരുന്നു. 16 പന്തിൽ 31 റൺസായിരുന്നു. താരം ബെന്‍ മക്ഡര്‍മട്ടിനെയും ആരോൺ ഹാര്‍ഡിയെയും വീഴ്ത്തിയതോടെ ഓസ്ട്രേലിയ 87/4 എന്ന നിലയിലായി.
മാത്യു ഷോര്‍ട്ട് – മാത്യു വെയിഡ് കൂട്ടുകെട്ട് ഇന്ത്യയിൽ നിന്ന് മത്സരം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 22 റൺസ് നേടിയ ഷോര്‍ട്ടിനെ ദീപക് ചഹാര്‍ പുറത്താക്കിയത്. നേരത്തെ 19 റൺസ് നേടിയ ടിം ഡേവിഡിനെയും ചഹാര്‍ ആണ് പുറത്താക്കിയത്.
മാത്യു വെയിഡ് 23 പന്തിൽ 36 റൺസ് നേടി പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ താരത്തിന് സാധിച്ചില്ല. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ മൂന്നും ദീപക് ചഹാര്‍ 2 വിക്കറ്റും നേടി.