ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 101 റൺസിന്റെ തകർപ്പൻ വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 176 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ വെറും 74 റൺസിന് ഓളൗട്ട് ആക്കാൻ ഇന്ത്യക്ക് ആയി. ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര തകരുകയായിരുന്നു.
ആദ്യ ഓവറിൽ തന്നെ അർഷദീപ് ഇന്ന് വിക്കറ്റ് വീഴ്ത്തി. ഡി കോകിനെയും സ്റ്റബ്സിനെയും അർഷദീപ് വീഴ്ത്തി. മാർക്രം അക്സറിനു മുന്നെയും വീണു. ബ്രെവിസിനെയും മഹാരാജിനെയും വീഴ്ത്തി ബുമ്രയും ദക്ഷിണാഫ്രിക്കൻ തകർച്ചയിൽ പങ്കുവഹിച്ചു. യാൻസനെയും ഡൊണാവനെയും വരുൺ ചക്രവർത്തി ആണ് പുറത്താക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് എടുത്തത്. ഹാർദിക് പാണ്ഡ്യയുടെ ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. ഇന്ത്യയുടെ മുൻ നിരയ്ക്ക് ഇന്ന് തിളങ്ങാൻ ആയില്ല.
വൈസ് ക്യാപ്റ്റൻ ഗിൽ ആദ്യ ഓവറിൽ തന്നെ 4 റൺസ് എടുത്ത് പുറത്തായി. 12 റൺസ് എടുത്ത ക്യാപ്റ്റൻ സൂര്യകുമാർ, 17 റൺസ് എടുത്ത അഭിഷേക് എന്നിവരും പെട്ടെന്ന് പുറത്തായി. തിലക് വർമ 26 റൺസ് എടുത്തെങ്കിലും 32 പന്ത് വേണ്ടി വന്നു. അക്സർ പട്ടേൽ 23 റൺസ് എടുത്തും പുറത്തായി.
ഇതിനു ശേഷം ഹാർദിക് വന്നാണ് ക്ലി ഇന്ത്യക്ക് അനുകൂലമാക്കിയത്. ആക്രമിച്ചു തന്നെ കളിച്ച ഹാർദിക് 28 പന്തിൽ 59 റൺസ് എടുത്തു. 4 സിക്സും 6 ഫോറും ഹാർദിക് അടിച്ചു. ശിവം ദൂബെ 11 റൺസ് എടുത്ത് നിരാശ നൽകി.