ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ വിജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 61 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 203 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 141 റൺസ് മാത്രമാണ് എടുത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടാൻ ഇന്ത്യക്ക് ആയി.

25 റൺസ് എടുത്ത ക്ലാസനും 18 റൺസ് എടുത്ത മില്ലറും മധ്യനിരയിൽ ഇരു കൂട്ടുകെട്ട് പടുത്ത് ഉയർത്താൻ ശ്രമിച്ചു എങ്കിലും അവർക്ക് റൺറേറ്റ് ഉയർത്താൻ ആയില്ല. 11 പന്തിൽ നിന്ന് 21 റൺസ് എടുത്ത റിക്കിൽട്ടൺ മാത്രമാണ് ഇന്ത്യക്ക് എന്തെങ്കിലും ആശങ്ക നൽകിയത്.
ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ആവേശ 2ഉം അർഷ്ദീപ്, ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 202-8 എന്ന മികച്ച സ്കോർ ഉയർത്താൻ ആയി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. ഇന്ന് ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അനായാസം നേരിട്ട് സെഞ്ച്വറി നേടി. ടി20 അന്താരാഷ്ട്ര മത്സരത്തിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. സഞ്ജു ബംഗ്ലാദേശിന് എതിരായ അവസാന ടി20യിലും സെഞ്ച്വറി നേടിയിരുന്നു.

ഇന്ന് 27 പന്തിൽ നിന്ന് 50യിൽ എത്താൻ സഞ്ജു സാംസണായി. മോശം പന്തുകൾ നോക്കി പ്രഹരിച്ചും ആവശ്യത്തിന് ഡിഫൻഡ് ചെയ്തുമായിരുന്നു സഞ്ജുവിന്റെ ഇന്നത്തെ ബാറ്റിംഗ്. സഞ്ജു 10 സിക്സും 7 ഫോറും ഡർബനിൽ പറത്തി.
സഞ്ജുവിന് സൂര്യകുമാർ മറുഭാഗത്ത് നിന്ന് പിന്തുണ നൽകി. സൂര്യകുമാർ 21 റൺസ് എടുത്തു. സൂര്യകുമാർ പുറത്തായ ശേഷവും സഞ്ജു തന്റെ ബാറ്റിംഗ് തുടർന്നു. 47 പന്തിൽ സഞ്ജു സെഞ്ച്വറി തികച്ചു. ആകെ 50 പന്തിൽ നിന്ന് 107 റൺസ് എടുത്താണ് സഞ്ജു സാംസൺ കളം വിട്ടത്.
18 പന്തിൽ നിന്ന് 33 റൺസ് എടുത്ത തിലക് വർമ്മയും ഇന്ത്യൻ സ്കോറിന് കരുത്തായി.