ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം രണ്ടാം സെഷനിൽ തന്നെ ഇന്ത്യ വിജയം സ്വന്തമാക്കി. 95 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഇതോടെ ഇന്ത്യ പരമ്പര 2-0ന് തൂത്തുവാരി.
ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിതിനെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു. 6 റൺസ് എടുത്ത ഗില്ലും പെട്ടെന്ന് പുറത്തായി. എങ്കിലും വലിയ പ്രയാസം ഒന്നും കൂടാതെ ലക്ഷ്യത്തിൽ എത്താൻ ഇന്ത്യക്ക് ആയി. ജയ്സ്വാൾ 51 റൺസ് എടുത്തും കോഹ്ലി 29* റൺസ് എടുത്തും വെറും 18 ഓവറിലേക്ക് ചെയ്സ് പൂർത്തിയാക്കി. ജയ്സ്വാൾ 45 പന്തിലാണ് 51 റൺസ് എടുത്തത്.
ഇന്ന് ആദ്യ സെഷനിൽ ബംഗ്ലാദേശ് 145ന് ഒളൗട്ട് ആയിരുന്നു. അവർക്ക് ആകെ 94 റൺസിന്റെ ലീഡ് ആണ് നേടാൻ ആയത്. ആദ്യ 3 ദിവസങ്ങൾ മഴ കാരണം നഷ്ടപ്പെട്ട ശേഷമാണ് ഇന്ത്യ വിജയം നേടിയത് എന്നത് ചെറിയ കാര്യമല്ല.
2-26 എന്ന നിലയിൽ ഇന്ന് കളി പുനരാരംഭിച്ച ബംഗ്ലാദേശിന് മൊമിനുൽ ഹഖിനെ ആണ് ആദ്യം നഷ്ടമായത്. അശ്വിൻ ആണ് ആ വിക്കറ്റ് വീഴ്ത്തിയത്. 50 റൺസ് എടുത്ത ശദ്മാനും 19 റൺസ് എടുത്ത ഷാന്റോയും ഒരു ചെറുത്ത് നിൽപ്പ് നടത്തി. ഷാന്റോയെ പുറത്താക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ആകാശ് ദീപ് ശദ്മനെ പുറത്താക്കി.
1 റൺ എടുത്ത ലിറ്റണും, റൺ ഒന്നും എടുക്കാതെ ഷാകിബും കൂടെ ജഡേജയുടെ പന്തിൽ പുറത്തായി. ലഞ്ചിനോട് അടുക്കവെ ബുമ്ര 9 റൺസ് എടുത്ത മെഹ്ദി ഹസനെയും പുറത്താക്കി. തൈജുലിനെ ബുന്ര വീഴ്ത്തിയതോടെ സെഷന്റെ നീളം കൂടി. അവസാനം ഖാലെദും ബുമ്രക്ക് മുന്നിൽ വീണു. ബംഗ്ലാദേശ് 145ന് ഓളൗട്ട്.
ഇന്ത്യക്ക് ആയി ബുമ്ര, അശ്വിൻ, ജഡേജ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപ് ഒരു വിക്കയും വീഴ്ത്തി.