ഇന്ത്യയിൽ വന്ന് ബാസ്ബോൾ കളിച്ചാൽ ഇംഗ്ലണ്ട് വലിയ രീതിയിൽ പരാജയപ്പെടും എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ജനുവരിയിൽ ആണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് സന്ദർശനം നടത്തുന്നത്. മികച്ച നിലവാരമുള്ള സ്പിൻ-ബൗളിംഗ് ഇന്ത്യക്ക് ഉണ്ട് എന്നും അത് ‘ബാസ്ബോൾ’ ശൈലിയിൽ കളിക്കുന്നത് പ്രയാസകരമാക്കും എന്നും വോൺ പറഞ്ഞു.
“ആത്യന്തികമായി, ലോകത്ത് കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലം ഇന്ത്യയാണ്, നിങ്ങൾ യഥാർത്ഥത്തിൽ ആഷസിലേക്ക് മടങ്ങുകയാണെങ്കിൽ, നഥാൻ ലിയോൺ എന്ന ഒരൊറ്റ സ്പിന്നർ നന്നായി ബൗളിംഗ് ചെയ്തപ്പോൾ തന്നെ ഇംഗ്ലണ്ട് തകർന്നിരുന്നു.” മൈക്കൽ വോൺ ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.
“ഇന്ത്യയിലെ സ്പിന്നിംഗ് വിക്കറ്റുകളിൽ നിങ്ങൾ അശ്വിൻ, ജഡേജ, അക്സർ പട്ടേൽ എന്നിവരെ നേരിട്ടാൽ, ഇംഗ്ലണ്ട് തകർന്നടിയാം. ഗുണനിലവാരമുള്ള മൂന്ന് സ്പിന്നർമാർക്ക് എതിരെ ആക്രമിച്ചു കളിക്കുക എളുപ്പമാകില്ല. ഇന്ത്യയിൽ ജയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു