നന്നായി ബാറ്റ് ചെയ്താൽ 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ തന്നെയാണ് ഫേവറിറ്റ്സ് എന്നും ഗാംഗുലി പറയുന്നു. ഇന്ത്യ നന്നായി ബാറ്റ് ചെയ്താൽ ലോകകപ്പ് നേടുമെന്ന് പിടിഐയോട് സംസാരിച്ച ഗാംഗുലി പറഞ്ഞു, ഇന്ത്യൻ ശക്തരാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
“ഇന്ത്യ നന്നായി ബാറ്റ് ചെയ്യേണ്ടിവരും, അവർ നന്നായി ബാറ്റ് ചെയ്താൽ അവർ വിജയിക്കും. ലോകകപ്പ് വേറെ, ഏഷ്യാ കപ്പ് വേറെ, ഓസ്ട്രേലിയൻ ഹോം സീരീസ് വേറെ. ഓരോ ടൂർണമെന്റും അവർ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ശക്തമായ ഒരു ടീമാണ്” ഗാംഗുലി പറഞ്ഞു.
2023 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ ടീം വളരെ നല്ല ടീമാണെന്നും അദ്ദേഹം പറഞ്ഞു. “ചഹലിന്റെ ബാറ്റിംഗ് കാരണമണ് അവർ അക്‌സർ പട്ടേലിനെ തിരഞ്ഞെടുത്തത്. അതിനാൽ ഇതൊരു നല്ല തിരഞ്ഞെടുപ്പാണെന്ന് ഞാൻ കരുതുന്നു. ആർക്കെങ്കിലും പരിക്കേറ്റാൽ ചാഹലിന് തിരിച്ചുവരാനാകും. ഇതൊരു 17 അംഗ സ്ക്വാഡാണ്, രണ്ടുപേർ എന്തായാലും, പുറത്തുപോകേണ്ടിവരും. ഇത് വളരെ ന്യായമായ ഒരു ടീമാണെന്ന് ഞാൻ കരുതുന്നു,” ഗാംഗുലി കൂട്ടിച്ചേർത്തു.