ക്വാലാലംപൂർ, ഡിസംബർ 22: അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് 2024 ൻ്റെ ഉദ്ഘാടന പതിപ്പിൽ ബയ്യൂമാസ് ഓവലിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളായി.
47 പന്തിൽ 52 റൺസ് നേടിയ ഗോംഗഡി തൃഷ ഇന്ത്യക്ക് വേണ്ടി മികച്ച അർദ്ധ സെഞ്ച്വറി നേടി. ആദ്യൻ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിനെ, ആയുഷി ശുക്ലയുടെ (3.3-0-17-3) നേതൃത്വത്തിലുള്ള ഇന്ത്യയുടെ ബൗളർമാർ 76 റൺസിന് പുറത്താക്കി, മികച്ച വിജയം ഉറപ്പാക്കി.
സോനം യാദവ്, പരുണിക സിസോദിയ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യ അഭിമാനകരമായ കിരീട നേട്ടത്തിൽ കരുത്തായി.