ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഇന്ന് ദുബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. 2024 ലെ ടി 20 ലോകകപ്പ് നേടിയ ഇന്ത്യ ഒരു ഐ സി സി ട്രോഫി കൂടെ ക്യാബിനെറ്റിൽ എത്തിക്കാൻ ആണ് ആഗ്രഹിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സമീപകാല വൈറ്റ്-ബോൾ വിജയം ടീമിന് ആത്മവിശ്വാസം നൽകും. ബുമ്രയുടെ അഭാവവും പേസ് ബൗളർമാരുടെ ഫോമും ആകും ഇന്ത്യയുടെ ഏക ആശങ്ക.
ബംഗ്ലാദേശിന് എതിരെ 41 ഏകദിനങ്ങൾ കളിച്ച ഇന്ത്യ 32 എണ്ണത്തിലും വിജയിച്ച് അയൽരാജ്യക്കാർക്ക് എതിരെ മികച്ച റെക്കോർഡ് സൂക്ഷിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 2.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും കാണാം.