എമേർജിംഗ് ഏഷ്യാ കപ്പ്, ഇന്ത്യയെ 127ൽ പിടിച്ചു നിർത്തി ബംഗ്ലാദേശ്

Newsroom

എമേർജിംഗ് ഏഷ്യാ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യൻ പെൺകുട്ടികൾക്ക് ബാറ്റിംഗിൽ നിരാശ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 127/7 എന്ന സ്കോർ മാത്രമെ എടുക്കാനായുള്ളൂ. 36 റൺസ് എടുത്യ്ഹ ദിനേശ് വൃന്ദയും 30 റൺസ് എടുത്ത കനിക അഹുജയും മാത്രമാണ് ബാറ്റു കൊണ്ട് കാര്യമായി തിളങ്ങിയത്. 22 റൺസ് എടുത്ത ഛേത്രി, 13 റൺസ് എടുത്ത ശ്വേത എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങൾ.

Picsart 23 06 21 10 41 48 889

ബംഗ്ലാദേശിനായി നഹിദ അൽതറും സുൽത്താനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജിതയും റബേയയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.