തുടക്കത്തിൽ തകർച്ച, ജയ്സ്വാളും പന്തും ഇന്ത്യയെ കരകയറ്റുന്നു

Newsroom

Picsart 24 09 19 11 09 02 791
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ 3 വിക്കറ്റിന് 88/3 എന്ന നിലയിൽ. ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത്, ഗിൽ, കോഹ്ലി എന്നീ പ്രധാന ബാറ്റർമാരെ നഷ്ടമായി. ഗിൽ ഡക്കിൽ പുറത്തായപ്പോൾ രോഹിതും കോഹ്ലിയും 6 റൺസ് വീതമാണ് നേടിയത്.

Picsart 24 09 19 11 10 07 544

ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് ആണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. 34/3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ജയ്സ്വാളും പന്തും ചേർന്നാണ് കരകയറ്റുന്നത്. ഇരുവരുടെയും കൂട്ടുകെട്ട് 50 കഴിഞ്ഞു. 62 പന്തിൽ 37 റൺസുമായി ജയ്സ്വാളും 44 പന്തിൽ 33 റൺസുമായി പന്തും ക്രീസിൽ ഉണ്ട്.