മൊമിനുൽ ഹഖിന് സെഞ്ച്വറി, ബംഗ്ലാദേശിന്റെ 6 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കാൺപൂരിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ബംഗ്ലാദേശ് 205-6 എന്ന നിലയിൽ. ആദ്യ മൂന്ന് ദിവസവും മഴ കാരണം കളി തടസ്സപ്പെട്ട മത്സരത്തിൽ ഇന്ന് ആണ് ഒരു സെഷൻ തടസ്സമില്ലാതെ പൂർത്തിയാക്കാൻ കഴിയുന്നത്. ഇന്ന് ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് ആയി.

Picsart 24 09 30 12 09 09 322

11 റൺസ് എടുത്ത മുഷ്ഫഖി റഹ്മാനെ ബുമ്ര ബൗൾഡ് ആക്കിയപ്പോൾ ലിറ്റൺ ദാസിനെ (13) സിറാജും ഷാകിബിനെ (9) അശ്വിനും പുറത്താക്കി. രോഹിത് ശർമ്മയുടെയും സിറാജിന്റെ മനോഹരമായ ക്യാച്ചുകളാണ് ഈ വിക്കറ്റുകളായി മാറിയത്.

102 റൺസുമായി മൊമിനുൾ ഹഖ് ക്രീസിൽ ഉണ്ട്. 6 റൺസുമായി മെഹ്ദി ഹസബ് മിറാസും ക്രീസിൽ നിൽക്കുന്നു.