ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച വിജയം. ഇന്ത്യ ഉയർത്തിയ 410 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 182:റൺസ് എടുക്കുന്നതിനിടയിൽ ഓളൗട്ട് ആയി. 227 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കു വേണ്ടി ഷർദ്ധുൽ താക്കൂർ മൂന്നും അക്സർ പട്ടേൽ, ഉമ്രാൻ മാലിക് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഉമ്രാൻ മാലിക്, സിറാജ്, കുൽദീപ്, വാഷിങ്ടൺ എന്നിവർ എല്ലാം ഒരോ വിക്കറ്റ് വീതവും നേടി.
43 റൺസ് എടുത്ത ഷാകിബ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ നിന്ന് തിളങ്ങിയത്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് ആണ് ഇന്ത്യ എടുത്തത്. ഇഷൻ കിഷന്റെ ഇരട്ട സെഞ്ച്വറിയും കോഹ്ലിയുടെ സെഞ്ച്വറിയും ആണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 131 പന്തിൽ 210 റൺസ് എടുത്താണ് ഇഷൻ പുറത്തായത്. 24 ബൗണ്ടറികളും പത്ത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്സ്.
ഇഷൻ കിഷൻ ഇന്ന് ഏറ്റവും വേഗതയാർന്ന ഏകദിന ഇരട്ട സെഞ്ച്വറിയുടെ അർഹനായി. 126 പന്തിൽ ആണ് ഇഷൻ കിഷൻ 200 കടന്നത്. ഡബിൾ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായും ഇഷൻ കിഷൻ മാറി. രോഹിതിന് പകരം ആദ്യ ഇലവനിൽ എത്തിയ ഇഷൻ കിഷൻ ക്രിസ് ഗെയ്ലിന്റെ റെക്കോർഡ് ആണ് തകർത്തത്.
85 പന്തിൽ ആണ് കോഹ്ലി ഇന്ന് സെഞ്ച്വറി തികച്ചത്. 91 പന്തിൽ നിന്ന് 113 റൺസ് എടുത്താണ് കോഹ്ലി പുറത്തായത്. 11 ഫോറും രണ്ട് സിക്സും ഉൾപ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഇരുവരും പുറത്തായതോടെ ഇന്ത്യൻ സ്കോറിന്റെ വേഗത കുറഞ്ഞു അല്ലായെങ്കിൽ ഒരു റെക്കോർഡ് ടോട്ടലിൽ തന്നെ ഇന്ത്യ എത്തിയേനെ.
ധവാൻ 3, ശ്രെയസ് അയ്യർ 3, രാഹുൽ 8 എന്നിവർ നിരാശപ്പെടുത്തി. 17 പന്തിൽ 20 റൺസ് എടുത്ത അക്സർ പട്ടേലും 27 പന്തിൽ 37 റൺസ് എടുത്ത വാഷുങ്ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയെ 400 കടത്തിയത്. ഇന്ന് ജയിച്ചു എങ്കിലും പരമ്പര ഇന്ത്യ തോറ്റിരുന്നു.