ബംഗ്ലാദേശിന് എതിരായ ആദ്യ ടി20 മത്സരത്തിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ച് ഇന്ത്യ. ബംഗ്ലാദേശിനെ 127 റൺസിൽ പിടിച്ചു കെട്ടാൻ ഇന്ത്യക്ക് ആയി. ഇന്ന് തുടക്കത്തിൽ അർഷ്ദീപ് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. തന്റെ ആദ്യ 2 ഓവറിൽ 2 വിക്കറ്റ് വീഴ്ത്താൻ അർഷ്ദീപിനായി.

8 റൺസ് എടുത്ത പർവേസ് ഹുസൈനെയും 4 റൺസ് എടുത്ത ലിറ്റൺ ദാസിനെയും അർഷദീപ് പുറത്താക്കി. 12 റൺസ് എടുത്ത ഹൃദോയ്, 8 റൺസ് എടുത്ത ജാകിർ അലി എന്നിവരെ പുറത്താക്കി വരുൺ ചക്രവർത്തി ബംഗ്ലാദേശിന്റെ മുന്നേറ്റം തടഞ്ഞു. അരങ്ങേറ്റക്കാരൻ മായങ്ക് യാദവ് മഹ്മുദുള്ളയെ (1) പുറത്താക്കി തന്റെ ആദ്യ ഇന്റർനാഷണൽ വിക്കറ്റ് സ്വന്തമാക്കി.
27 റൺസ് എടുത്ത ഷാന്റോയെ വാഷിങ്ടൻ സുന്ദർ ആണ് പുറത്താക്കിയത്. 11 റൺസ് എടുത്ത റിഷാദ് ഹൊസൈനെ കൂടെ പുറത്താക്കി കൊണ്ട് വരുൺ ചക്രവർത്തി 3/31 എന്ന രീതിയിൽ തന്റെ സ്പെൽ പൂർത്തിയാക്കി. ഹാർദിക് പാണ്ഡ്യയും ഇന്ത്യക്ക് ആയി ഒരു വിക്കറ്റ് വീഴ്ത്തി. 35 റൺസുമായി മെഹ്ദി ഹസൻ മിറാസ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയി.