ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയിലെ 3-0-ന്റെ ദയനീയ തോൽവിയിൽ നിന്ന് കരകയറാനുള്ള ആഗ്രഹവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിലേക്ക് പോവുകയാണ്. നവംബർ 10, 11 തീയതികളിൽ രണ്ട് വ്യത്യസ്ത ബാച്ചുകളായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കും. ടീമിൻ്റെ ആദ്യ സ്റ്റോപ്പ് പെർത്തിലാണ്, അവിടെ അവർ അവരുടെ തയ്യാറെടുപ്പുകൾ ആരംഭിക്കും. അവിടെയാണ് ആദ്യ ടെസ്റ്റ് നടക്കുന്നതും.

നേരത്തെ ഇന്ത്യ പെർത്തിൽ ഇന്ത്യ എ-ക്ക് എതിരെ ഒരു സന്നാഹ മത്സരം കളിക്കാൻ പദ്ധതി ഇട്ടിരുന്നു. എന്നാൽ ആ മത്സരം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. നവംബർ 22നാണ് പരമ്പര ആരംഭിക്കുന്നത്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ 4 ടെസ്റ്റ് ജയിക്കേണ്ടതുണ്ട്.