ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പരമ്പരയിൽ കാണികളെ ഉൾക്കൊള്ളിച്ച് നടക്കാനുള്ള വഴി തെളിയുന്നു. അടുത്ത മാസം മുതൽ കൊറോണ വൈറസ് ബാധയെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്താൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചതോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ സ്റ്റേഡിയത്തിൽ കാണികൾ ഉണ്ടാവാനുള്ള സാധ്യത തെളിഞ്ഞത്.
അടുത്ത മാസം മുതൽ 40,000 കാണികളെ വരെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയങ്ങളിൽ 10,000 പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് മത്സരങ്ങൾ നടത്താമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസ് വ്യക്തമാക്കി. ഇതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് കാണികൾ ഉണ്ടാവാനുള്ള സാധ്യത തെളിഞ്ഞത്.
കഴിഞ്ഞ മാസം ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഫിക്സ്ചറുകൾ ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തുവിട്ടിരുന്നു. ഡിസംബർ 3ന് ഗാബയിൽ വെച്ച് ആദ്യ ടെസ്റ്റും ഡിസംബർ 11 അഡ്ലെയഡിൽ വെച്ച് രണ്ടാമത്തെ ടെസ്റ്റും നടക്കും. മെൽബൺ ടെസ്റ്റ് ഡിസംബർ 25നും ന്യൂയെർ ടെസ്റ്റ് ജനുവരി 3ന് ആവും നടക്കുക. എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പരമ്പരയിലെ മത്സരങ്ങൾ മുഴുവൻ ഒറ്റ വേദിയിൽ നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.