ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്ത് ഇന്ത്യൻ ബൗളിംഗ്. ഇന്ന് രണ്ടാം ദിനം കളി ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ 101-5 എന്ന നിലയിലാണ്. ഇന്ത്യയുടെ സ്കോറിന് 84 റൺസ് പിറകിലാണ് ഓസ്ട്രേലിയ ഇപ്പോൾ.
ഇന്നലെ 1 വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ച ഓസ്ട്രേലിയക്ക് ഇന്ന് തുടക്കത്തിൽ തന്നെ 2 റൺസ് എടുത്ത ലബുഷാനെയെ നഷ്ടമായി. ബുമ്രയാണ് ലബുഷാാനെയെ പുറത്താക്കിയത്.
23 റൺസ് എടുത്ത കോൺസ്റ്റസിനെയും 4 റൺസ് എടുത്ത ട്രാവിസ് ഹെഡിനെയും സിറാജ് പുറത്താക്കി. ലഞ്ചിന് പിരിയുന്നതിനു തൊട്ടു മുമ്പ് സ്മിത്തിനെ (33) പ്രസീദ് കൃഷ്ണയെയും പുറത്താക്കി.