പരാജയം ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു ഓസ്ട്രേലിയയിലേക്ക് എതിരായ നാലാം ടെസ്റ്റ് രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ പരാജയം ഒഴിവാക്കാനായി പൊരുതുകയാണ്. ഇന്ത്യ ഇപ്പോൾ 112/3 എന്ന നിലയിലാണ്. ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് വിരാട് കോഹ്ലി, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവരെ നഷ്ടമായിരുന്നു. മൂന്നാം സെഷനിൽ പന്തും ജെയിസ്വാളും ഇന്ത്യയുടെ പരാജയം ഒഴിവാക്കാൻ ആകും എന്നുള്ള പ്രതീക്ഷകൾ കാത്തു.
63 റൺസുമായി ജയ്സ്വാളും 22 റൺസുമായി പന്തും ഇപ്പോൾ ക്രീസിൽ നിൽക്കുന്നു. ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ വെച്ച വിജയലക്ഷ്യമായ 340ന് 228 റൺസ് പിറകിലാണ് ഇന്ത്യ. ഇനി 38 ഓവർ മാത്രമേ ബാക്കിയുള്ളൂ എന്നതുകൊണ്ട് തന്നെ വിജയിക്കുക ഇന്ത്യക്ക് അത്ര എളുപ്പമാകില്ല. ഇന്ത്യ ഡിഫൻസിൽ ഊന്നിയാണ് ആണ് ഇപ്പോൾ കളിക്കുന്നത്. ഇനി അവസാന സെഷനിൽ വിക്കറ്റ് കളയാതെ നോക്കി സമനില കൊണ്ട് തൃപ്തിപ്പെടുകയായിരിക്കും ഇന്ത്യയുടെ പ്ലാൻ.
ആക്രമിച്ചു കളിക്കാൻ അറിയുന്ന ജയ്സ്വാളും പന്തും അവസാന സെഷനിൽ അവരുടെ ടാക്റ്റിക്സ് മാറ്റുമോ എന്നതും കണ്ടറിയണം