ഹോബാർട്ടിലെ ബെല്ലെറിവ് ഓവലിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 186 റൺസ് നേടി. 187 റൺസാണ് ഇന്ത്യക്ക് മുന്നിൽ വിജയലക്ഷ്യമായി വെച്ചിരിക്കുന്നത്.

ഓസീസിനായി ടിം ഡേവിഡ് (Tim David) വെറും 38 പന്തിൽ നിന്ന് 74 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മാർക്കസ് സ്റ്റോയിനിസ് (Marcus Stoinis) 39 പന്തിൽ 64 റൺസെടുത്ത് ഡേവിഡിന് മികച്ച പിന്തുണ നൽകി. ഒരു ഘട്ടത്തിൽ പതറിയ ഓസീസ് ഇന്നിംഗ്‌സിനെ മധ്യനിരയിലെ ഈ വെടിക്കെട്ട് ബാറ്റിങ്ങാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഇന്ത്യൻ ബൗളർമാരിൽ അർഷ്ദീപ് സിംഗ് (Arshdeep Singh) 35 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടി നിർണ്ണായക പ്രകടനം കാഴ്ചവെച്ചു. വരുൺ ചക്രവർത്തി (Varun Chakaravarthy) രണ്ട് വിക്കറ്റുകളും വീഴ്ത്തി. എന്നാൽ മറ്റ് ബൗളർമാർക്ക് ഓസീസിന്റെ കരുത്തുറ്റ മധ്യനിരയെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല.














