ഓസ്ട്രേലിയക്ക് എതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ പ്രതിരോധാത്തിൽ. മത്സരം ആദ്യ ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 107-4 എന്ന നിലയിൽ ആണ്. രണ്ടാം സെഷനിൽ ഇന്ത്യക്ക് കോഹ്ലിയുടെ വിക്കറ്റ് ആണ് നഷ്ടമായത്. കോഹ്ലി 17 റൺസ് എടുത്തു. ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിലേക്ക് എഡ്ജ് നൽകിയാണ് കോഹ്ലി പുറത്തായത്.
ഇന്ത്യക്ക് ആദ്യ സെഷനിൽ ജയ്സ്വാളിനെയും (10) രാഹുലിനെയും (4) ഗില്ലിനെയും (20) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇപ്പോൾ 32 റൺസുമായി റിഷഭ് പന്തും 11 റൺസുമായി രവീന്ദ്ര ജഡേജയും ആണ് ക്രീസിൽ ഉള്ളത്. പന്ത് തന്റെ സ്ഥിരം ശൈലി ഉപേക്ഷിച്ച് പ്രതിരോധത്തിൽ ഊന്നിയാണ് കളിക്കുന്നത്. പന്ത് 80 പന്തിൽ നിന്നാണ് 32 റൺസ് എടുത്തത്.
ഓസ്ട്രേലിയക്ക് ആയി ബോളണ്ട് 2 വിക്കറ്റും ലിയോണും സ്റ്റാർക്കും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.