പിങ്ക് വോൾ ടെസ്റ്റിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ശക്തമായ നിലയിൽ. അവർ ആദ്യ ദിനം അവസാനിക്കുമ്പോൾ 86-1 എന്ന നിലയിൽ ആണ്. ഓസ്ട്രേലിയ ഇപ്പോൾ ഇന്ത്യയുടെ സ്കോറിനേക്കാൾ 94 റൺസ് മാത്രം പിറകിലാണ്. അവർക്ക് ഖവാജയുടെ വിക്കറ്റ് ആണ് നഷ്ടമായത്.
13 റൺസ് എടുത്ത ഖവാജയെ ബുമ്രയാണ് പുറത്താക്കിയത്. ഇപ്പോൾ 38 റൺസുമായി മക്സ്വീനിയും 20 റൺസുമായി ലബുഷാനെയും ക്രീസിൽ നിൽക്കുന്നു.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 180 റൺസിന് പുറത്തായിരുന്നു.6 വിക്കറ്റ് എടുത്ത സ്റ്റാർക്കിന്റെ പ്രകടനമാണ് ഇന്ത്യയെ തകർത്തത്. 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. കോഹ്ലി, രോഹിത് ശർമ്മ എന്നിവരെല്ലാം നിരാശപ്പെടുത്തി.