ഇന്ത്യൻ ബാറ്റിംഗ് നിരാശപ്പെടുത്തി, ഓസ്ട്രേലിയക്ക് 131 വിജയ ലക്ഷ്യം

Newsroom

ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ ബാറ്റിങ് പതറി. പ്രധാന ബാറ്റർമാർ ഒക്കെ പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 130/8 റൺസ് ആണ് എടുത്തത്. 30 റൺസുമായി ദീപ്തി ശർമ്മയാണ് ടോപ് സ്കോറർ ആയത്. ഷഫാലി 1, ജമീമ 13, ഹർമൻപ്രീത് 6 എന്നിവർ നിരാശപ്പെടുത്തി.

ഇന്ത്യ 24 01 07 20 33 47 861

23 റൺസ് എടുത്ത സ്മൃതി മന്ദാനക്ക് നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല. റിച ഘോഷ് 23 റൺസും എടുത്തു. അവസാനം ദീപ്തി ശർമ്മയാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 27 പന്തിൽ നിന്നാണ് ദീപ്തി 30 റൺസ് എടുത്തത്‌.

ഓസ്ട്രേലിയക്ക് ആയി കിം ഗാർത്ത്, സതർലാണ്ട്, ജോർജിയ വരെഹം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.