ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്താൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഇന്ത്യയുടെ മനോഭാവം കണ്ടുപഠിക്കണമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഇയാൻ ചാപ്പൽ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ തുത്തുവാരിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ പ്രതികരണം.
ടെസ്റ്റ് ക്രിക്കറ്റിന് മികച്ച ഭാവി ഉണ്ടാവണമെങ്കിൽ കളിയുടെ നിലവാരം വർദ്ധിക്കണമെന്നും ഇന്ത്യയിൽ നിലവിൽ ഉള്ള മികച്ച കഴിവുള്ള താരങ്ങളും മികച്ച സാമ്പത്തിക ഭദ്രതയും ഐ.പി.എല്ലും ഇന്ത്യക്ക് മുതൽക്കൂട്ടാണെന്നും ചാപ്പൽ പറഞ്ഞു. ഇന്ത്യയുടെ നിലവിലെ ഫാസ്റ്റിംഗ് ബൗളിംഗ് നിരയും സ്പിൻ ബൗളിംഗ് നിരയും മറ്റുള്ള രാജ്യക്കാർക്ക് എത്തിപ്പിടിക്കാൻ കഴിയില്ലെന്നും ചാപ്പൽ പറഞ്ഞു. ഇന്ത്യ അനിശ്ചിത കാലത്തേക്ക് ക്രിക്കറ്റ് ലോകത്തെ മികച്ച ടീമായി നിൽക്കുമെന്നും ചാപ്പൽ പറഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും ഇയാൻ ചാപ്പൽ പ്രകീർത്തിച്ചു. ഏതൊരു സഹചര്യത്തിലും മികവ് പുലർത്താനുള്ള കോഹ്‌ലിയുടെ കഴിവും എപ്പോഴും മികച്ചത് പുറത്തെടുക്കാനുള്ള കോഹ്‌ലിയുടെ ആവേശവും ഇന്ത്യൻ ടീമിന് ഗുണം ചെയ്യുന്നുണ്ടെന്നും ചാപ്പൽ പറഞ്ഞു.