ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം കളി ചായക്ക് പിരിയുമ്പോൾ ഇന്ത്യൻ ബാറ്റിംഗ് പ്രതിസന്ധിയിൽ തന്നെ. ഇന്ന് ഇന്ത്യക്ക് രണ്ടാം സെഷനിൽ തന്നെ മൂന്ന് വിക്കറ്റുകൾ കൂടെ നഷ്ടമായി. 88/4 എന്ന നിലയിൽ ലഞ്ചിനു ശേഷം കളി ആരംഭിച്ച ഇന്ത്യ ഇപ്പോൾ 179/7 എന്ന നിലയിലാണ്. 28 റൺസുമായി അക്സറും 11 റൺസുമായി അശ്വിനുമാണ് ആണ് ക്രീസിൽ ഉള്ളത്. ഇപ്പോഴും ഇന്ത്യ ഓസ്ട്രേലിയക്ക് 84 റൺസ് പിറകിൽ ആണ്.
32 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ, 17 റൺസ് എടുത്ത രാഹുൽ, റൺ ഒന്നും എടുക്കാതെ പൂജാര, 4 റൺസ് എടുത്ത ശ്രേയസ് എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് രാവിലെ നഷ്ടമായത്. ലഞ്ചിനു ശേഷം 44 റൺസ് എടുത്ത കോഹ്ലി, 26 റൺസ് എടുത്ത ജഡേജ, 6 റൺസ് എടുത്ത ഭരത് എന്നിവരും പുറത്തായി. അഞ്ചു വിക്കറ്റുകളുമായി നഥാൻ ലിയോൺ ആണ് ഓസ്ട്രേലിയൻ ബൗളർമാരിൽ ഏറ്റവും അപകടകാരിയായത്. കുൻഹെമനും മർഫിയും ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.