ബാറ്റു കൊണ്ടും ബുംറ!! സിഡ്നിയിൽ ഇന്ത്യ 185ന് ഓളൗട്ട്

Newsroom

Picsart 25 01 03 11 20 00 887

ഓസ്ട്രേലിയക്ക് എതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മത്സരത്തിന്റെ ആദ്യ ദിനം അവസാന സെഷനിൽ ഇന്ത്യ 185 റൺസിന് ഓളൗട്ട് ആയി. ഓസ്ട്രേലിയക്ക് ആയി ബോളണ്ട് 4 വിക്കറ്റ് എടുത്ത് തിളങ്ങി. ഇന്ത്യൻ നിരയിൽ ആർക്കും ഇന്ന് വലിയ സ്കോർ നേടാൻ ആയില്ല.

1000781527

മൂന്നാം സെഷനിൽ ആദ്യ ഇന്ത്യക്ക് പന്തിനെയാണ് നഷ്ടമായത്. നന്നായി പ്രതിരോധിച്ച് കളിച്ച പന്ത് പക്ഷെ അവസാനം ഒരു അനാവാശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. പന്ത് 98 പന്തിൽ നിന്ന് 40 റൺസ് എടുത്തു. ബോളണ്ടിന്റെ പന്തിലാണ് പന്ത് പുറത്തായത്. തൊട്ടടുത്ത പന്തിൽ നിതീഷ് റെഡ്ഡി ഗോൾഡൻ ഡക്കിനും പുറത്തായി.

26 റൺസ് എടുത്ത ജഡേജയെ സ്റ്റാർക്ക് ആണ് പുറത്താക്കിയത്. പിന്നാലെ കമ്മിൻസ് വാഷിംഗ്ടണെയും പുറത്താക്കി. പിറകെ ആക്രമിച്ചു കളിച്ച ബുംറ ഇന്ത്യയെ 186ൽ എത്തിച്ചു. ബുമ്ര 17 പന്തിൽ 22 റൺസ് എടുത്തു.

രണ്ടാം സെഷനിൽ ഇന്ത്യക്ക് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. കോഹ്ലി 17 റൺസ് എടുത്തു. ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിലേക്ക് എഡ്ജ് നൽകിയാണ് കോഹ്ലി പുറത്തായത്.

Picsart 25 01 03 09 51 26 675

ഇന്ത്യക്ക് ആദ്യ സെഷനിൽ ജയ്സ്വാളിനെയും (10) രാഹുലിനെയും (4) ഗില്ലിനെയും (20) ഇന്ത്യക്ക് നഷ്ടമായിരുന്നു.

ഓസ്ട്രേലിയക്ക് ആയി ബോളണ്ട് 4 വിക്കറ്റും സ്റ്റാർക്ക് 3 വിക്കറ്റും കമ്മിൻസ് 2 വിക്കറ്റും വീഴ്ത്തി.