ഇന്ത്യ 150ൽ ഓളൗട്ട്!!

Newsroom

പെർത്ത്, നവംബർ 18 – പെർത്ത് സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം ആതിഥേയരുടെ ബൗളിംഗിന് മുന്നിൽ ഇന്ത്യ പതറി. ഇന്ത്യയെ ആദ്യ ഇന്നിംഗ്‌സിൽ വെറും 150 റൺസിൽ ഒതുക്കി. ജോഷ് ഹേസൽവുഡിൻ്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയുടെ പേസ് ക്വാർട്ടറ്റ്, ഇന്ത്യയുടെ ബാറ്റിംഗ് നിരയെ തകർത്തു.

1000734774

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, പേസ് സൗഹൃദമായ പെർത്തിലെ പ്രതലത്തിൽ താളം കണ്ടെത്താൻ പാടുപെട്ടു. യശസ്വി ജയ്‌സ്വാൾ (0), ദേവദത്ത് പടിക്കൽ (0) എന്നിവർ മികച്ച തുടക്കം നൽകുന്നതിൽ പരാജയപ്പെട്ടു, സീനിയർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിക്ക് 5 റൺസ് മാത്രമേ നേടാനായുള്ളൂ.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും (37) ഓൾറൗണ്ടർ നിതീഷ് റെഡ്ഡിയും (41) ചെറുത്തുനിൽപ്പ് നടത്തി എങ്കിലും അവർക്കും വലിയ ഇന്നിംഗ്സ് കളിക്കാൻ ആയില്ല.

13 ഓവറിൽ 29 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡാണ് ഓസ്‌ട്രേലിയയുടെ മികച്ച ബൗളർ. മിച്ചൽ സ്റ്റാർക്ക് (2/14), മിച്ചൽ മാർഷ് (2/12) എന്നിവർ മികച്ച പിന്തുണ നൽകിയപ്പോൾ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി.