ഓസ്‌ട്രേലിയ എ-ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ എ 107 റൺസിന് ഓളൗട്ട്

Newsroom

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ തങ്ങളുടെ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്‌ക്ക് ദുഷ്‌കരമായ തുടക്കം.‌ ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ ഒന്നാം ഇന്നിംഗ്‌സിൽ വെറും 107 റൺസിന് ഇന്ത്യ പുറത്തായി. ഇന്ത്യ എയുടെ ബാറ്റിംഗ് നിരയെ തകർത്ത് 11 ഓവറിൽ 15 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടൻ ഡോഗെറ്റാണ് ഓസ്ട്രേലിയ എയുടെ താരമായത്.

1000713299

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യ എ, ഡോഗെറ്റിൻ്റെയും ബക്കിംഗ്ഹാമിൻ്റെയും പുതിയ പന്തിന് എതിരെ പൊരുതാൻ പ്രയാസപ്പെട്ടു‌. അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ബാബ ഇന്ദ്രജിത്ത്, ഇഷാൻ കിഷൻ തുടങ്ങിയ പ്രമുഖർ ഒറ്റ അക്ക സ്കോറിന് വീണു. സായി സുദർശൻ, ദേവദത്ത് പടിക്കൽ, നവദീപ് സെയ്‌നി എന്നിവർ മാത്രമാണ് ചെറിയ ചെറുത്തുനിൽപ്പ് എങ്കിലും കാണിച്ചത്.

.

ഇന്ത്യ എ പ്ലേയിംഗ് ഇലവൻ:

റുതുരാജ് ഗെയ്‌ക്‌വാദ് (c), അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ബാബ ഇന്ദ്രജിത്ത്, ഇഷാൻ കിഷൻ (WK), നിതീഷ് കുമാർ റെഡ്ഡി, മാനവ് സുത്താർ, നവ്ദീപ് സൈനി, പ്രസീദ് കൃഷ്ണ, മുകേഷ് കുമാർ