പ്രമുഖ സ്‌പോർട്‌സ് വിയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസറായി എത്തുന്നു. അഡിഡാസും ബി സി സി ഐയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണ ആയതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ കില്ലർ ജീൻസ് കമ്പനിയുടെ ബ്രാൻഡായ കേവൽ കിരൺ ക്ലോത്തിംഗ് ലിമിറ്റഡാണ് ഇന്ത്യക്കായി ജേഴ്സി ഒരുക്കുന്നത്.ഇവർ വന്നത് മുതക് ജേഴ്സി ഡിസൈൻ നിലവാരം പോര എന്ന വിമർശനങ്ങൾ ഉണ്ടായിരുന്നു. അഡിഡാസ് വരുന്നതോടെ ഇന്ത്യൻ ടീമിന് മികച്ച ജേഴ്സികൾ ലഭിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
അഡിഡാസിന്റെ തന്നെ ഏറ്റവും വലിയ കരാറുകളിൽ ഒന്നാകും ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് പോലുള്ള ഫുട്ബോൾ ലോകത്തെ വലിയ ക്ലബുകൾക്ക് എല്ലാം ജേഴ്സി ഒരുക്കുന്നത് അഡിഡാസാണ്.. അഡിഡാസ് ഡീൽ ഈ വർഷം ജൂണിൽ ആരംഭിക്കും. 2028 മാർച്ച് വരെ നീണ്ടുനിൽക്കുന്നത് ആകും കരാർ. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ജേഴ്സി ഒരുക്കുന്നത് അഡിഡാസ് ആകും.