വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റിൽ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 71റൺസിന്റെ ലീഡ്. അർദ്ധ സെഞ്ചുറികൾ നേടിയ വൃദ്ധിമാൻ സാഹയുടെയും ശിവം ഡുബേയുടെയും പ്രകടനമാണ് ഇന്ത്യക്ക് ലീഡ് നേടി കൊടുത്തത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലാണ്. നേരത്തെ വെസ്റ്റിൻഡീസ് ഇന്നിംഗ്സ് 228 റൺസിന് അവസാനിച്ചിരുന്നു.
ഇന്ത്യക്ക് വേണ്ടി ഓപണർ പഞ്ചൽ 49 റൺസ് എടുത്ത് പുറത്തായപ്പോൾ ശുഭമൻ ഗില്‍ 40 റൺസ് എടുത്ത് പുറത്തായി. 168 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ ലീഡ് വഴങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യക്ക് ലീഡ് നേടി തന്നത് സാഹ – ഡുബേ സഖ്യമാണ്. ആറാം വിക്കറ്റിൽ 124 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഡ്യുബ് 71 റൺസ് എടുത്ത് പുറത്തായപ്പോൾ സാഹ 61 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.
വെസ്റ്റിൻഡീസിന് വേണ്ടി കമ്മിൻസ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ കോൺവാളും വരികാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.