ഗാബ ടെസ്റ്റിൽ മത്സരം നാലാം ദിവസത്തിൽ നിൽക്കെ മഴ വീണ്ടും തടസ്സമായി എത്തി. മഴ കാരണം കളി നിർത്തുമ്പോൾ ഇന്ത്യ 167-6 എന്ന നിലയിലാണ്. ഇന്ന് ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും ആണ് നഷ്ടമായത്.
രോഹിത് ശർമ്മ വെറും 10 റൺസ് എടുത്ത് കമ്മിൻസിന്റെ പന്തിൽ പുറത്തായി. കെ എൽ രാഹുൽ നന്നായി ബാറ്റു ചെയ്തു എങ്കിലും 84 റൺസ് എടുത്ത് നിൽക്കെ ലിയോണിന്റെ പന്തിൽ സ്മിത്തിന്റെ ഒരു മികച്ച ക്യാച്ചിൽ ഔട്ടായി.
ജഡേജയും നിതീഷ് റെഡ്ഡിയും ആണ് ക്രീസിൽ ഉള്ളത്. ജഡേജ 77 പന്തിൽ നിന്ന് 41 റൺസുമായാണ് നിൽക്കുന്നത്. നിതീഷ് റെഡ്ഡിക്ക് 7 റൺസുമുണ്ട്.