ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ റിസര്‍വ് ഡേയിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയ്ക്ക് 32 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. 64/2 എന്ന നിലയിലുള്ള ടീം 8 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 200 റൺസ് ലീഡെങ്കിലും നേടിയ ശേഷമാവും ന്യൂസിലാണ്ടിനോട് ചേസ് ചെയ്യുവാന്‍ ആവശ്യപ്പെടുക. അതിന് മുമ്പ് ഇന്ത്യ ഓള്‍ഔട്ട് ആകുന്നില്ലെങ്കില്‍ അവസാന സെഷനിൽ 200 റൺസെന്ന ലക്ഷ്യമാകും ഇന്ത്യ ന്യൂസിലാണ്ടിന് നല്‍കുക.
എന്നാൽ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കുവാന് സാധിക്കില്ലെന്നാണ് സുനിൽ ഗവാസ്കര്‍ പറയുന്നത്. റിസര്‍വ് ഡേയിൽ ആകെയുള്ളത് 98 ഓവറുകളാണെന്നും 99.2 ഓവറിലാണ് ഇന്ത്യയ്ക്ക് ന്യൂസിലാണ്ടിനെ ആദ്യ ഇന്നിംഗ്സിൽ പുറത്താക്കുവാന്‍ ആവശ്യമായി വന്നത് എന്നതും പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കുവാന് സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
ഇന്ത്യ ആദ്യ സെഷനിൽ അതിവേഗം സ്കോറിംഗ് നടത്തി ബൗളര്‍മാര്‍ മിന്നും പ്രകടനം പുറത്തെടുത്താൽ മാത്രമേ നേരിയ സാധ്യതകൂടി മത്സരത്തിൽ ഇന്ത്യയ്ക്കുള്ളുവെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു.