ആറ് വിക്കറ്റുമായി അശ്വിന്റെ തേരോട്ടം, ബംഗ്ലാദേശിനെ 280 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ

Sports Correspondent

ചെന്നൈ ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനിൽ തന്നെ വിജയം കരസ്ഥമാക്കി ഇന്ത്യ. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 234 റൺസിന് അവസാനിപ്പിച്ച് ഇന്ത്യ 280 റൺസിന്റെ വിജയം ആണ് കരസ്ഥമാക്കിയത്. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 376 റൺസും രണ്ടാം ഇന്നിംഗ്സ് 287/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയും ചെയ്തപ്പോള്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 149 റൺസിൽ അവസാനിച്ചു.

Indiajadeja

82 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി അശ്വിന്‍ ആറും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് നേടി.