ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം ടി20 മത്സരത്തിൽ ബൗളിംഗ് മികവ് കാട്ടി ഇന്ത്യ. ഗുവഹാത്തിയിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എതിരാളികളെ 153 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോറിലേക്ക് എത്തിയത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വീതം വിക്കറ്റ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും രവി ബിഷ്ണോയിയും ബൗളിംഗിൽ തിളങ്ങി.
തന്റെ നാലോവറിൽ വെറും 17 റൺസ് വിട്ടുകൊടുത്ത് ആണ് ബുംറ തന്റെ മികവുറ്റ ബൗളിംഗ് പുറത്തെടുത്തത്. തുടക്കം മുതൽ ന്യൂസിലാണ്ട് പ്രതിരോധത്തിലായിരുന്നുവെങ്കിലും 48 റൺസ് നേടി ഗ്ലെന്‍ ഫിലിപ്പ്സും 32 റൺസുമായി മാര്‍ക് ചാപ്മാനും ആണ് സന്ദര്‍ശകരുടെ രക്ഷയ്ക്കെത്തിയത്. മിച്ചൽ സാന്റനര്‍ 27 റൺസ് നേടി പുറത്തായി.









