പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം. മത്സരത്തിന്റെ ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 57/3 എന്ന നിലയിലാണ്. ഇന്ന് ആദ്യ സെഷനിലെ അവസാന പന്തിൽ ഗില്ലിനെ നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി മാറി.
12 റൺസുമായി വിരാട് കോഹ്‍ലി ക്രീസിൽ നിൽക്കുമ്പോള്‍ 40 റൺസ് കൂട്ടുകെട്ട് നേടിയ ശേഷം ശുഭ്മന്‍ ഗിൽ (20) ലയണിന് വിക്കറ്റ് നൽകി മടങ്ങിയതോടെ ലഞ്ചിന് ടീമുകള്‍ പിരിഞ്ഞു. രോഹിത്തിന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്.
ജൈസ്വാള്‍ 10 റൺസും കെഎൽ രാഹുല്‍ 4 റൺസും നേടി പുറത്തായപ്പോള്‍ ഒരു ഘട്ടത്തിൽ ഇന്ത്യ 17/2 എന്ന നിലയിലായിരുന്നു.