ഇന്ത്യക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ 305 എന്ന വിജയലക്ഷ്യം വെച്ചു. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസ് എടുത്തു പുറത്തായി. റൂട്ടിന്റെയും ബെൻ ഡക്കറ്റിന്റെയും മികച്ച ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിനെ നല്ല സ്കോറിലേക്ക് എത്തിച്ചത്.
![1000824339](https://fanport.in/wp-content/uploads/2025/02/1000824339-1024x683.jpg)
ഇന്ന് സാൾട്ടു ഡക്കറ്റും ചേർന്ന് നല്ല തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 81 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് അവർ ചേർത്തു. സാൾട്ട് 26 റൺസ് എടുത്ത് വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായി. ഡക്കറ്റ് 56 പന്തിൽ നിന്ന് 65 റൺസ് ആണ് എടുത്തത്.
31 റൺസ് എടുത്ത ബ്രൂക്ക്, 34 റൺസ് എടുത്ത ബട്ലർ എന്നിവരും നല്ല സംഭാവന നല്ലി. റൂട്ട് 69 റൺസുമായി ടോപ് സ്കോറർ ആയി. റൂട്ട് 72 പന്തിൽ നിന്നാണ് 69 റൺസ് എടുത്തത്.
6 റൺസ് എടുത്ത ഒവേർട്ടണെ ജഡേജ പുറത്താക്കി. ആകെ 3 വിക്കറ്റുകൾ ജഡേജ ഇന്ന് നേടി. അവസാനം ലിവിങ്സ്ടന്റെയും (32 പന്തിൽ 41) ആദിൽ റഷീദിന്റെയും (5 പന്തിൽ 14) ഇന്നിങ്സ് ഇംഗ്ലണ്ടിനെ 300ലേക്ക് എത്തിച്ചു.