ശതകം പൂര്‍ത്തിയാക്കി പന്തും ഗില്ലും, 287/4 എന്ന നിലയിൽ ഇന്ത്യയുടെ ഡിക്ലറേഷന്‍

Sports Correspondent

ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് 287/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഋഷഭ് പന്തും ശുഭ്മന്‍ ഗില്ലും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇന്ത്യയുടെ ഡിക്ലറേഷന്‍.

Pantgill

പന്ത് ആണ് ശതകം ആദ്യം പൂര്‍ത്തിയാക്കിയത്. താരം 109 റൺസ് നേടി പുറത്തായപ്പോള്‍ ശുഭ്മന്‍ ഗിൽ 119 റൺസുമായി പുറത്താകാതെ നിന്നു. 22 റൺസുമായി കെഎൽ രാഹുലും ആതിഥേയര്‍ക്കായി ക്രീസിലുണ്ടായിരുന്നു.

514 റൺസിന്റെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്. അവശേഷിക്കുന്ന സെഷനുകള്‍ ബംഗ്ലാദേശിന് പിടിച്ച് നിൽക്കാനാകുമോ എന്നതാണ് ഇനി നോക്കേണ്ടത്.